ജോയ്സ് ജോർജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കി | Oneindia Malayalam

2017-11-11 10

LDF backed independent MP Joice george and kin have lost ownership of 20 acres in Kottakamboor village with the Idukki district administration cancelling all titles.

ജോയ്സ് ജോർജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി. ഇദ്ദേഹത്തിൻറെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് റദ്ദാക്കിയത്. സർക്കാർ തരിശുഭൂമി വ്യാജ പട്ടയമുണ്ടാക്കി കയ്യേറിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദേവികുളം സബ് കളക്ടർ വി ആർ പ്രേംകുമാറിൻറെ നടപടി. ഭൂമിയുടെ രേഖകളുമായി നവംബർ ഏഴിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംപിക്കും ബന്ധുക്കള്‍ക്കും ദേവികുളം സബ് കലക്ടർ വി ആർ പ്രേംകുമാർ നോട്ടീസ് നല്‍കിയിരുന്നു. ബ്ലോക്ക് നമ്പർ 52ല്‍ 120ആം തണ്ടപ്പേരിനെക്കുറിച്ചുള്ള രേഖകള്‍ ജോയ്സ് ജോർജും 111ാം നമ്പർ തണ്ടപ്പേർ വിവരങ്ങള്‍ ഭാര്യയും ഹാജരാക്കണമെന്നായിരുന്നു നോട്ടീസ്. ജോയ്സ് ജോർജ് എംപി, ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോർജ്, ജസ്പിൻ ജോർജ് എന്നിവരുടെ പേരില്‍ കൊട്ടക്കമ്പൂരില്‍ വ്യാജപട്ടയം ഉപയോഗിച്ച് സർക്കാർ ഭൂമി കൈവശപ്പെടുത്തിയ വാർത്ത മാതൃഭൂമി ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

Free Traffic Exchange